ദോഹ:സൂഖ് വാഖിഫ് വീണ്ടും രുചിയുടെയും പൈതൃകത്തിന്റെയും സംഗമവേദിയായി. ഏഴാമത് അന്താരാഷ്ട്ര തേൻ പ്രദർശനം ഈസ്റ്റേൺ സ്ക്വയറിൽ ആരംഭിച്ചു.......
ദോഹ:ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ടിൽ Shell Eco-marathon Qatar 2026 ഔദ്യോഗികമായി ആരംഭിച്ചു.
Shell Eco-marathon വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥി ടീമുകൾക്ക് കുറഞ്ഞ ഊർജ്ജത്തിൽ ദൂരം യാത്രചെയ്യാൻ വാഹനങ്ങൾ രൂപകല്‍പ്പന ചെയ്ത് നിർമ്മിക്കാനുള്ള അവസരം നൽകുന്ന ആഗോള അക്കാദമിക് പരിപാടിയാണ്. ഈ വർഷം 15 രാജ്യങ്ങളിൽ നിന്ന് ഏകദേശം 1000 ടീങ്ങൾ പങ്കെടുക്കുന്നു.
ഖത്തർ മ്യൂസിയം ചെയർപേഴ്സൺ ശൈഖാ അൽ മയാസ്സ ബിന്റ് ഹമദ് അൽ താനിയുടെ രക്ഷകർത്തൃ ത്തത്തിൽ നടക്കുന്ന പരിപാടിമിഡിൽ ഈസ്റ്റിൽ രണ്ടാം തവണ യാണ്സംഘടിപ്പിക്കുന്നതാണ്.“ഈ ഇനോവേഷൻ മത്സരത്തിലൂടെ വിദ്യാർത്ഥികൾ എനർജി എഫീഷ്യൻസി, ഏറോഡൈനാമിക്സ് എന്നിവയെ പുനഃവായിക്കുക, വ്യവസായവും അക്കാദമിയയും ചേർന്ന് സുസ്ഥിര മൂവ്മെന്റ് സൃഷ്ടിക്കാൻ സഹായിക്കുന്നതായി ഖത്തർ ഓട്ടോ മ്യൂസിയം ഡയറക്ടർ ഡോ. ......
കൊച്ചി: 'മൂവ് വിത്ത് പര്‍പ്പസ്' എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന നാലാമത് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണിന്റെ ഔദ്യോഗിക ടി-ഷര്‍ട്ട് പ്രകാശനം ചെയ്തു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഹൈബി ഈഡന് എം.പി ടി-ഷര്‍ട്ട് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. ......
കേരള മീഡിയ അക്കാദമി വൈസ്ചെയർമാനായി കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാനപ്രസിഡൻ്റ് കെ.പി റെജിയെ അക്കാദമി ആസ്ഥാനത്ത് നടന്ന ജനറൽ കൗൺസിൽ യോഗം തെരഞ്ഞെടുത്തു. മാധ്യമം ന്യൂസ് എഡിറ്ററാണ്. മനോരമ ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ് , കെയുഡബ്ല്യുജെ ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, കൈരളി ന്യൂസ് ന്യൂസ് എഡിറ്റർ പി.വി.കുട്ടൻ , ദേശാഭിമാനി മാനേജർ ഒ.പി സുരേഷ്, എന്നിവരടങ്ങുന്ന 10 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയെ യോഗം തെരഞ്ഞെടുത്തു. ......
കൊച്ചി: കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് ഫിക്കിയുമായി സഹകരിച്ച് രാജ്യാന്തര കാർഗോ ബിസിനസ് സമ്മിറ്റ് സംഘടിപ്പിക്കുന്നു. ജനുവരി 31, ഫെബ്രുവരി 1 തീയതികളിൽ സിയാൽ കൺവൻഷൻ സെന്ററിൽ നടക്കുന്ന സമ്മിറ്റിൽ വാണിജ്യ കൂടിക്കാഴ്ചകൾ, എക്സിബിഷൻ, പാനൽ ചർച്ചകൾ എന്നിവ നടക്കും. ......
ദോഹ : ഖത്തർ 2022 ഫിഫ ലോകകപ്പ് ഉത്സവാന്തരീക്ഷവും സമ്പൂർണ സുരക്ഷയും ഉറപ്പാക്കിയ ടൂർണമെന്റായിരുന്നുവെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ വ്യക്തമാക്കി. സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
കളമശ്ശേരി: രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ക്ലിനിക്കൽ സോഷ്യൽ വർക്ക് ആൻഡ് കൗൺസലിംഗ് (PGDCSW) വിദ്യാർത്ഥികൾ ജനുവരി 30-ന് രാവിലെ 10 മുതൽ വൈകിട്ട് 4 വരെ “ഡിജിറ്റൽ കാലഘട്ടത്തിൽ കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുക” എന്ന വിഷയത്തിൽ ഏകദിന സെമിനാർ സംഘടിപ്പിക്കുന്നു. ഡിജിറ്റൽ ലോകത്ത് കുട്ടികൾ നേരിടുന്ന മാനസിക വെല്ലുവിളികളെ കുറിച്ചുള്ള ബോധവൽക്കരണമാണ് സെമിനാറിന്റെ ലക്ഷ്യം. ......
കിഴക്കമ്പലം: മദ്യത്തിന് പേരും ലോഗോയും നിര്‍ദ്ദേശിക്കാന്‍ മത്സരം സംഘടിപ്പിച്ച ഇടത് സര്‍ക്കാരിന്റെ നടപടി തികച്ചും അനുചിതവും അപഹാസ്യവുമാണെന്ന് ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു ജേക്കബ് പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ജനം പിണറായി സര്‍ക്കാരിനെതിരെ വിധിയെഴുതിയിട്ടും വീണ്ടും ജനങ്ങളുടെ ക്ഷമ പരിശോധിക്കുന്നു. ......

കൊച്ചി: കഴിഞ്ഞ ഏതാനും വർഷങ്ങളായി സഭ നിയമങ്ങൾ ലംഘിക്കുന്നതിനും മേലധികാരികളെ മാനസികമായും ശാരീരികമായും പോലും പീഡിപ്പിച്ചവരേയും ഇവയ്ക്കു നേതൃത്വം നൽകിയവരേയും അംഗങ്ങളാക്കി രൂപീകരിച്ചിരിക്കുന്ന എറണാകുളം - അങ്കമാലി അതിരൂപതയിലെ പുതിയ പാസ്റ്ററൽ കൗൺസിൽ എത്രയും വേഗം പിരിച്ച് വിടണമെന്ന് വൺചർച്ച് വൺ കുർബാന മൂവ്മെൻറ് ആവശ്യപ്പെട്ടു.
സഭയുടെ അംഗീകൃത കുർബാനയ്ക്കെതിരെ തെരുവിലും അരമന മുതൽ അൾത്താര വരെയും അക്രമ സമരങ്ങൾക്കും കോലാഹലങ്ങൾക്കും മുന്നിൽ നിന്ന അത്മായരും വൈദികരുമാണ് പുതിയ കൗൺസിലിലെ ഭൂരിഭാഗം അംഗങ്ങളും. കുർബാന പ്രശ്നത്തിൽ വിമതർക്കു വേണ്ടി വത്തിക്കാനിൽ വരെ പോയ വ്യക്തിയും കൗൺസിലിൽ അംഗമാണ്.
ഇത്തരക്കാർക്കെതിരെ അരമന കൂരിയയിൽ ലഭിച്ച പരാതികൾ പൂഴ്ത്തിവെച്ച് അതിരൂപതഭരണം സഭാവിരുദ്ധരുടെ കൈകളിൽ എത്തിച്ചതിൻ്റെ പൂർണ്ണ ഉത്തരവാദിത്വം മാർ റാഫേൽ തട്ടിലിനും മാർ ജോസഫ് പാംപ്ലാനിക്കുമാണ്.ന്യൂൺ ഷോയുടെയും കർദ്ദിനാളിൻ്റേയും കോലം കത്തിക്കുക, കുർബാന മധ്യേ വൈദീകനെ ആക്രമിക്കുക, ദേവാലയങ്ങളിലും അരമനയിലും ആക്രമങ്ങൾ നടത്തി നാശനഷ്ടങ്ങൾ ഉണ്ടാക്കുക, അരമനയുടെ ഗെയ്റ്റ് തകർക്കുക, സഭാ പിതാക്കന്മാർക്കെതിരെ സത്യവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുക തുടങ്ങി സഭയിൽ ഇതുവരെ കേട്ടു കേൾവിയില്ലാത്ത രീതിയിലുള്ള കുറ്റകൃത്യങ്ങളാണ് ഇവർ ചെയ്തിട്ടുള്ളത്. ഇത്തരക്കാർ അതിരൂപത ഭരണ സംവിധാനത്തിന്റെ ഭാഗമാകുന്നത് പൊതുസമൂഹത്തിൽ സീറോ മലബാർ സഭയ്ക്കു തന്നെ നാണക്കേടാണെന്നും സഭാ വിരുദ്ധ അൽമായ സംഘടനയുടെ പുതിയ പേരാണ് അതിരൂപത പാസ്റ്റർ കൗൺസിൽ. ......
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികൾച്ചറൽ എക്സ്റ്റൻഷൻ മാനേജ്മെന്റ് (MANAGE), ന്റെ കീഴിലുള്ള MANAGE-FISHubയും, കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിലെ (KUFOS) ബിസിനസ് ഇൻക്യൂബേഷൻ സെന്ററും സംയുക്തമായി “ഫിഷറീസ് സ്റ്റാർട്ടപ്പ് & ആക്വാപ്രണേർഷിപ്പ് സ്റ്റേക്ക്ഹോൾഡേഴ്സ് മീറ്റ്” കുഫോസ് കൊച്ചി ക്യാമ്പസ്സിൽ സംഘടിപ്പിച്ചു.
ഇന്ത്യ ലോകത്തിലെ മത്സ്യ ഉൽപാദക മേഖലയിൽ മുൻപന്തിയിലുള്ള രാജ്യമായിട്ടും, ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ ഏറ്റവും കൂടുതൽ സാധ്യതകളുള്ള മേഖലയായിട്ടും, ഫിഷറീസ് സെക്ടറിലെ കെസിസി (KCC) ക്രെഡിറ്റ് സംവിധാനം പര്യാപ്തമായി ഉപയോഗിക്കപ്പെടുന്നില്ല എന്നതടക്കമുള്ള വെല്ലുവിളികൾ പരിപാടിയിൽ ചർച്ചയായി. ഈ പ്രശ്നങ്ങൾക്ക് ഫലപ്രദമായ പരിഹാരം സ്റ്റാർട്ടപ്പുകളിലൂടെ മാത്രമേ സാധ്യമാകൂ എന്നും, പുതിയ ആശയങ്ങളും സാങ്കേതിക വിദ്യകളും ഉപയോഗിച്ച് ഫിഷറീസ് മേഖലയെ മുന്നോട്ട് നയിക്കാൻ സ്റ്റാർട്ടപ്പുകൾക്ക് കഴിയും എന്നും വക്താക്കൾ അഭിപ്രായപ്പെട്ടു.
ഇത്രയും സാധ്യതകളുള്ള മേഖലയായിട്ടും മത്സ്യക്കുഞ്ഞ് ഉൽപാദനത്തിലും മത്സ്യത്തീറ്റ ഉൽപാദനത്തിലും സ്വയംപര്യാപ്തത കൈവരിക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ല. ......